രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആലോചന; ബംഗളൂരുവിൽ വ്യാപക തെരച്ചിൽ

പീഡനക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനായി ബംഗളൂരുവിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇന്നലെ രാത്രി മുതലാണ് ബംഗളൂരുവിൽ തെരച്ചിൽ ആരംഭിച്ചത്. രാഹുലിന് പാലക്കാട് നിന്ന് രക്ഷപ്പെടാൻ കാർ നൽകി സഹായിച്ച യുവ നടിയിൽ നിന്നും പോലീസ് വിവരങ്ങൾ തേടി
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങൾ ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയിരുന്നു. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി. വിവാഹ വാഗ്ദാനം നൽകി ഹോം സ്‌റ്റേയിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് 23കാരി പരാതിയിൽ പറയുന്നത്.



