Kerala

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ വനിതാ ചലചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിയിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. പിടി കുഞ്ഞുമുഹമ്മദിന്റെയും മൊഴി രേഖപ്പെടുത്തും. 

മുൻ എംഎൽഎ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനതെിരെ ലൈംഗികാതിക്രമത്തിനാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. കേരള രാജ്യാന്തര ചലചിത്ര മേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന് ചലചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. 

അതേസമയം അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് പിടി കുഞ്ഞുമുഹമ്മദിന്റെ പ്രതികരണം. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്

 

See also  പാലക്കാട് വീണ്ടും നിപ: രോഗം സ്ഥിരീകരിച്ചത് നേരത്തെ നിപ ബാധിച്ച് മരിച്ചയാളുടെ മകന്

Related Articles

Back to top button