മുൻസിപ്പാലിറ്റികളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫ് 23 മുൻസിപ്പാലിറ്റികളിൽ മുന്നിൽ, യുഡിഎഫ് 21, എൻഡിഎ 3

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുൻസിപ്പാലിറ്റികളിൽ എൽഡിഎഫിന്റെ മുന്നേറ്റം. 86 മുൻസിപ്പാലിറ്റികളിൽ 69 ഇടത്തെ ഫലസൂചനകളാണ് പുറത്തുവരുന്നത്. ഇതിൽ 23 മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. 21 മുൻസിപ്പാലിറ്റികളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നുണ്ട്
19 മുൻസിപ്പിലിറ്റികളിൽ ഒപ്പത്തിനൊപ്പമാണ് പോകുന്നത്. മൂന്ന് മുൻസിപ്പാലിറ്റികളിൽ എൻഡിഎയും മൂന്ന് മുൻസിപ്പാലിറ്റികളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളിൽ 85 ഇടത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ യുഡിഎഫ് 63 പഞ്ചായത്തുകളിൽ മുന്നിട്ട് നിൽക്കുകയാണ്
എൻഡിഎ ആറ് പഞ്ചായത്തുകളിലും മറ്റുള്ളവർ എട്ട് പഞ്ചായത്തുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫിന്റെ മേൽക്കൈയാണ് കാണുന്നത്. അഞ്ച് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും രണ്ട് ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ എൽഡിഎഫും രണ്ട് കോർപറേഷനിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്.



