Kerala

പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. പോലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാൽ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കന്റോൺമെന്റ് പോലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകിയിരുന്നു

രാജ്യാന്തര ചലചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പിടി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് വനിതാ ചലചിത്ര പ്രവർത്തകയുടെ പരാതി. നവംബർ 27ന് സംവിധായക മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു

നവംബർ ആറിന് സിനിമകളുടെ സ്‌ക്രീനിംഗിന് ശേഷം ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് ഇവർ ആരോപിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
 

See also  പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം; തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറടക്കം 5 പേർക്ക് കടിയേറ്റു

Related Articles

Back to top button