Kerala

സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പറവൂരില്‍ ടൈസണ്‍ മാസ്റ്റര്‍: ചേര്‍ത്തലയില്‍ പി പ്രസാദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 25 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അഡ്വ. ഗോവിന്ദന്‍ പളളിക്കാപ്പിലാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. നാദാപുരത്ത് അഡ്വ. പി വസന്തം, തിരൂരങ്ങാടിയില്‍ അജിത് കൊളാടി, മഞ്ചേരിയില്‍ മുസ്തഫ വി എം (സ്വതന്ത്രന്‍), ഏറനാട് -അഡ്വ. ഷെഫീര്‍ കിഴിശേരി, പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍, മണ്ണാര്‍ക്കാട് മന്‍സില്‍ അബൂബക്കര്‍, തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, ഒല്ലൂര്‍ അഡ്വ. കെ രാജന്‍,

നാട്ടികയില്‍ ഗീതാഗോപി, കയ്പ്പമംഗലത്ത് കെ കെ വത്സരാജ്, കൊടുങ്ങല്ലൂരില്‍ വി ആര്‍ സുനില്‍ കുമാര്‍, പറവൂരില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍, മുവാറ്റുപുഴയില്‍ എന്‍ അരുണ്‍, ചേര്‍ത്തലയില്‍ പി പ്രസാദ്, ഹരിപ്പാട് ടി ടി ജിസ്‌മോന്‍, വൈക്കത്ത് പി പ്രദീപ്, പീരുമേടില്‍ കെ സലീംകുമാര്‍, അടൂരില്‍ പ്രിജി കണ്ണന്‍, പുനലൂര്‍ അജയപ്രസാദ് സി, ചടയമംഗലത്ത് ജെ ചിഞ്ചുറാണി, കരുനാഗപ്പളളിയില്‍ അഡ്വ. എം എസ് താര, ചാത്തന്നൂര്‍ അഡ്വ. ആര്‍ രാജേന്ദ്രന്‍, നെടുമങ്ങാട് അഡ്വ. ജി ആര്‍ അനില്‍, ചിറയിന്‍കീഴ്- മനോജ് ബി ഇടമന എന്നിങ്ങനെയാണ് സിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍.

അൽപ്പസമയം മുൻപാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപനം നടത്തിയത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-നാണ് വോട്ടെടുപ്പ് നടക്കുക. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും വോട്ടെണ്ണല്‍.

See also  ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് അറിയില്ല: ബിനോയ് വിശ്വം

Related Articles

Back to top button