Gulf

ഇവിടെ മലയാളികൾ ധാരാളമുണ്ട്, സുഖമാണോ; ഒമാനിൽ മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി

ഒമാനിൽ മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സദസിൽ ധാരാളം മലയാളികളുണ്ടെന്ന് പറഞ്ഞ ശേഷം സുഖമാണോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.  മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്ന് മോദി പറഞ്ഞു

ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തീയറ്ററിലാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്. 

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് കൂടിക്കാഴ്ചയിൽ ഏവരും ഉറ്റുനോക്കുന്നത്. ഒമാൻ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും
 

See also  മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സഊദി

Related Articles

Back to top button