Kerala

മുനമ്പം ഭൂമി പ്രശ്‌നം: കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി

മുനമ്പം ഭൂപ്രശ്‌നത്തിന് മേലുള്ള ഉത്തരവിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി. മുനമ്പത്തെ കൈവശക്കാരിൽ നിന്ന് കരം മാത്രമേ സ്വീകരിക്കൂവെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പോക്കുവരവിനും കൈവശ സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ കലക്ടർ സ്വീകരിച്ചുവെന്ന് കാണിച്ച് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്

താത്കാലിക അടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാനാണ് റവന്യു വകുപ്പിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകിയത്. കേസുകളിലെ അന്തിമ വിധിക്ക് വിധേയമായി റവന്യു വകുപ്പിന് കരം സ്വീകരിക്കാമെന്നായിരുന്നു കോടതി നിർദേശം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം

ഇതോടെയാണ് മുനമ്പം താമസക്കാർ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. താത്കാലിക അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നികുതി സ്വീകരിക്കാനാണ്  റവന്യു വകുപ്പിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ നിർദേശം
 

See also  വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ

Related Articles

Back to top button