Kerala

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫാണ് രണ്ടാം പ്രതി. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും പാലക്കാട് സ്വദേശിയായ വ്‌ളോഗർ ആറാം പ്രതിയുമാണ്

അതേസമയം ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയിരുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.
 

See also  വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോഗ്യനെന്ന് സണ്ണി ജോസഫ്

Related Articles

Back to top button