World

തായ്‌വാനിൽ മെട്രോ സ്‌റ്റേഷനിൽ കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

തായ്‌വാനിലെ മെട്രോ സ്‌റ്റേഷനിൽ കത്തിയാക്രമണം. പുക ബോംബ് വലിച്ചെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. 27കാരനായ അക്രമി ആക്രമണത്തിന് ശേഷം ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തായ്‌പേയി മെയിൻ സ്റ്റേഷനിലാണ് സംഭവം. തായ്‌വാൻ സ്വദേശി തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം

അക്രമിയെ പിടികൂടാൻ സാഹസികമായി ശ്രമിച്ച ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. തായ്‌പേയി സ്റ്റേഷനിലെ അക്രമത്തിന് പിന്നാലെ ഭൂഗർഭ ഷോപ്പിംഗ് സെന്ററിലൂടെ നടന്ന് അക്രമി 800 മീറ്റർ അകലെയുള്ള സോങ്ഷാൻ സ്‌റ്റേഷനിലെത്തി ഇവിടെയും ആക്രമണം അഴിച്ചുവിട്ടു.
 

See also  നാഷണൽ ഗാർഡ് വിന്യാസം; പോർട്ട്‌ലാൻഡിലും ഷിക്കാഗോയിലും ട്രംപിനെതിരെ നിയമപോരാട്ടം ശക്തമാകുന്നു: ഫെഡറൽ ജഡ്ജി ഇടപെട്ടു

Related Articles

Back to top button