Kerala

ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങൾ വിഡ്ഡികളല്ല. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. 

കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണ് സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്ന് ചെന്നിത്തല ആവർത്തിച്ചു. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം

അത് എസ്‌ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടക്കുന്ന എൻ വാസുവിന്റെയും എ പത്മകുമാറിന്റെയും പേരിൽ എന്തുകൊണ്ടാണ് പാർട്ടി നടപടി എടുക്കാത്തത് മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവർക്കെതിരെ നടപടിയെടുത്താൽ കേസിൽ ഉൾപ്പെട്ട ഉന്നതന്മാരുടെ പേരുകൾ പുറത്തുവരും ഇതിൽ ഭയന്നാണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

See also  റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴ

Related Articles

Back to top button