Movies

വിവാഹിതയാകാൻ വീട്ടുകാർ നിർബന്ധിച്ചു; കന്നഡ നടി നന്ദിനി ജീവനൊടുക്കിയ നിലയിൽ

കന്നഡ സീരിയൽ നടി സിഎം നന്ദിനിയെ(26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

വ്യക്തിപരമായ പ്രശ്‌നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നതായി കത്തിൽ പറയുന്നു. അഭിനയം തുടരാനായിരുന്നു നന്ദിനിയുടെ താത്പര്യം. എന്നാൽ സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. 

നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ ജോലിക്ക് ചേരാൻ നന്ദിനിക്ക് അവസരമുണ്ടായിരുന്നു. അഭിനയം മതിയാക്കി ജോലിയിൽ ചേരാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നതായാണ് കത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു.
 

See also  ശ്രീലങ്കൻ അഭയാർത്ഥിയായി 'ഫ്രീഡം' ശശികുമാർ; 'ടൂറിസ്റ്റ് ഫാമിലി' വിജയം ആവർത്തിക്കുമോ?

Related Articles

Back to top button