Movies

രണ്ട് മാസത്തിനു ശേഷം ദുൽഖറിന്‍റെ 'ഐ ആം ഗെയിം' ഒടിടിയിലേക്ക്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഐ ആം ഗെയിം ഒടിടി റിലീസിന്. നവംബർ ആറിന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. സെപ്റ്റംബർ മൂന്നിന് തിയെറ്ററിൽ എത്തിയ ചിത്രം രണ്ട് മാസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്.

ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഐ ആം ഗെയിം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരുന്നു. എന്നാൽ തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല.

വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സജീർ ബാബ, അസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ജേക്സ് ബിജോയ് ആണ് സംഗിതം. ദുൽക്കറിനൊപ്പം ആന്‍റണി വർഗീസ്, തമിഴ് സംവിധായകൻ മിഷ്കിൻ, കയാദു ലോഹർ, കതിർ, വിനയ് ഫോർട്ട്, എന്നിവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

See also  മമ്മൂക്ക എന്നെ അപമാനിച്ചു; ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാനും: സംവിധായകന്‍ ദീപു കരുണാകരൻ

Related Articles

Back to top button