Kerala

മലപ്പുറം കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന; മദ്യവും കണക്കിൽപ്പെടാത്ത പണവും പിടികൂടി

മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന. മദ്യവും കണക്കിൽപെടാത്ത പണവും കണ്ടെത്തി. 1970 രൂപ ഓഫീസിൽ നിന്നും വാഹനത്തിൽ സൂക്ഷിച്ച 11,500 രൂപയുമാണ് വിജിലൻസ് പിടിച്ചെടുത്തത്. 

പണം ആര് കൊടുത്തതാണെന്ന കാര്യം വിജിലൻസ് പരിശോധിച്ച് വരികയാണ്. ഒരു ലിറ്റർ മദ്യവും ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വിജിലൻസ് വില്ലേജ് ഓഫീസിൽ പരിശോധന നടത്തിയത്. തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് വിജിലൻസ് അറിയിച്ചു.

See also  വിദ്വേഷ പ്രചാരണത്തിന് കേസെടുക്കണം, സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു: പിഎംഎ സലാം

Related Articles

Back to top button