Kerala

ഇടുക്കി, കുട്ടനാട് സീറ്റുകൾ കേരളാ കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ്; ഇന്ന് ചർച്ച

കുട്ടനാട്, ഇടുക്കി സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസിന്റെ നീക്കം. കഴിഞ്ഞ തവണ പത്ത് സീറ്റുകളിലാണ് കേരളാ കോൺഗ്രസ് ജോസഫ് മത്സരിച്ചത്. ഇത്തവണ എട്ട് സീറ്റുകളെ നൽകാനാകൂ എന്നാണ് കോൺഗ്രസിന്റെ നിലപാട്

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് വൈകിട്ട് ചർച്ച നടത്തും. അതേസമയം മുസ്ലീം ലീഗുമായി 27 സീറ്റുകളിൽ ധാരണയായി. തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. പട്ടാമ്പി സീറ്റ് ലീഗിന് കൈമാറും

കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിന് നൽകിയാൽ മണ്ഡലം കൈവിട്ടു പോകുമെന്ന തോന്നൽ കോൺഗ്രസിനുണ്ട്. ആലപ്പുഴ കോൺഗ്രസും സീറ്റ് വിട്ടുകൊടുക്കുന്നതിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് സീറ്റ് എടുക്കാൻ ശ്രമം നടത്തുന്നത്.
 

See also  ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ ഇടിവ്; അൺഫോളോ ചെയ്ത് നാല് ലക്ഷം പേർ

Related Articles

Back to top button