Kerala

റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത്; ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: മന്ത്രി കൃഷ്ണൻകുട്ടി

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത്. തനിക്ക് പ്രായമായി, യുവാക്കൾക്കായി വഴിമാറി കൊടുക്കണമെന്നും തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ആരെ മത്സരിപ്പിച്ചാലും ചിറ്റൂരിൽ ഇടതുപക്ഷം വിജയിക്കും. കോൺഗ്രസിന് ചിറ്റൂരിൽ സ്ഥാനമില്ല. അത്രയധികം വികസന പ്രവർത്തനങ്ങളാണ് താനും പാർട്ടിയും മണ്ഡലത്തിൽ കാഴ്ച വെച്ചിട്ടുള്ളത്. ജനങ്ങൾ എന്നും ഒപ്പമുണ്ടെന്നാണ് വിശ്വാസമെന്നും കൃഷ്ണൻകുട്ടി  പറഞ്ഞു

ഒന്നാം പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടി. അന്ന് ജലവിഭവ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്.
 

See also  SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയം: 30,514 ഫുൾ A+

Related Articles

Back to top button