Movies
നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പ്രൊഡക്ഷൻ കണ്‍ട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ്. ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
എന്റെ പ്രിയ സഹോദരൻ, സിനിമാ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി 11.41ന് അന്തരിച്ചു. സംസ്‌കാരം ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ വൈകിട്ട് നാല് മണിക്ക് എന്നാണ് മേജർ രവി സോഷ്യൽ മീഡിയയിൽ കുറിച്ചത്
പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



