Kerala

സ്വർണവില വീണ്ടും കത്തിക്കയറി; പവന്റെ വില വീണ്ടും ഒരു ലക്ഷത്തിന് മുകളിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇതോടെ പവന്റെ വില ദിവസങ്ങൾക്ക് ശേഷം വീണ്ടും ഒരു ലക്ഷം കടന്നു. പവന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം പവന്റെ വില 1,00,760 രൂപയായി.

ഗ്രാമിന് 145 രൂപ വർധിച്ച് 12,595 രൂപയായി. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയർന്ന് ഡിസംബർ 27ന് സർവകാല റെക്കോർഡായ 1,04,440 രൂപയിലെത്തി. പിന്നീടിങ്ങോട്ട് വില ഇടിയുന്നതാണ് കണ്ടത്

ഒരു ലക്ഷത്തിൽ താഴെ എത്തിയ സ്വർണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയർന്ന് തുടങ്ങിയത്. യുഎസ്-വെനസ്വേല സംഘർഷമാണ് വിലക്കയറ്റത്തിന് കാരണമായത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 118 രൂപ വർധിച്ച് 10,305 രൂപയായി.
 

See also  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യത; വെള്ളാപ്പള്ളി അപ്പീൽ നൽകി

Related Articles

Back to top button