Kerala

വിദ്വേഷ പ്രചാരണത്തിന് കേസെടുക്കണം, സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു: പിഎംഎ സലാം

വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വിദ്വേഷ പ്രചാരണം നടത്തുന്നവരെ സർക്കാർ നിലയ്ക്ക് നിർത്തണം. വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ സർക്കാർ ശ്രമിക്കുകയാണെന്നും സലാം ആരോപിച്ചു. 

കേന്ദ്ര സർക്കാരിന് സമാനമായി സംസ്ഥാന സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ഇത് ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് സമീപനമാണ്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും ലീഗ് നേതാവ് ആരോപിച്ചു. 

സീറ്റ് വെച്ചു മാറുന്നതിൽ പല ജില്ലാ കമ്മിറ്റികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. കോൺഗ്രസുമായി ആലോചിച്ച് തീരുമാനിക്കും. വിജയസാധ്യതയാണ് സ്ഥാനാർഥിത്വത്തിനുള്ള പ്രഥമ പരിഗണന. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
 

See also  പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്

Related Articles

Back to top button