Kerala
ഇ ഡി ഇന്ന് കേസെടുക്കും, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ഇന്ന് കേസെടുക്കും. പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ ഇടപാടുകൾ ആദ്യ ഘട്ടത്തിൽ പരിശോധിക്കും
അതേസമയം കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്.
സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. ഇത് എതിർത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇരുവർക്കുമെതിരെ തെളിവുകളുണ്ടെന്നും സ്വർണം മോഷ്ടിക്കാൻ വിശാല ഗൂഢാലോചന നടന്നുവെന്നും എസ് ഐ ടി കോടതിയെ അറിയിച്ചിട്ടുണ്ട്.



