Kerala

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദനെയും പരിഗണിക്കുന്നു

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താത്പര്യമില്ലെന്നാണ് വിവരം

പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ പരിഹസിച്ചിരുന്നു. ബിജെപിക്ക് ശക്തി തെളിയിക്കാനാകുമോയെന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു

പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. തൃശ്ശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു
 

See also  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Related Articles

Back to top button