Kerala

പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി തടവിലാക്കിയ സംഭവം; 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി

പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്. താജുദ്ദീന് 10 ലക്ഷവും മക്കൾക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നൽകാനാണ് കോടതി ഉത്തരവ്

ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻരെയും നഗ്നമായ ലംഘനമുണ്ടായതായി ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം പറഞ്ഞറിയാനാകാത്ത സന്തോഷമാണെന്ന് താജുദ്ദീൻ പ്രതികരിച്ചു. നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി 2019ൽ കോടതി ജയിൽ മോചിതനാക്കിയിരുന്നതായും താജുദ്ദീൻ പറഞ്ഞു

54 ദിവസമാണ് താജുദ്ദീൻ ജയിലിൽ കിടന്നത്. ഇതോടെ ഖത്തറിലുള്ള ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാകാതെ മുടങ്ങി. സ്‌പോൺസർ കേസ് നൽകിയത് കാരണം ഖത്തറിലും 24 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
 

See also  വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

Related Articles

Back to top button