Kerala

പരാതി പറയാനെത്തി കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു; യുവാവ് പിടിയിൽ

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി അമൽ സുരേഷിനെ ഇന്നലെ രാത്രി മാനവീയം വീഥിയിൽ നിന്നാണ് പോലീസ് പിടികൂടിയത്

ഇന്നലെ കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയതായിരുന്നു അമൽ സുരേഷ്. പിന്നാലെ ഓഫീസിന് മുന്നിൽ വെച്ചിരുന്ന പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. പിതാവിനെതിരെ പരാതി നൽകാനാണ് അമൽ സുരേഷ് കമ്മീഷണർ ഓഫീസിൽ എത്തിയത്

പോലീസുകാരുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് ബൈക്കുമായി ഇയാൾ കടന്നു കളഞ്ഞത്. ബൈക്കുമായി നഗരം കറങ്ങിയ അമലിനെ വ്യാപക തെരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്.
 

See also  മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം; ഒമ്പത് ദിവസത്തിന് ശേഷം ജയിലിന് പുറത്തേക്ക്

Related Articles

Back to top button