Kerala

മേഖലാ ജാഥകൾ നടത്താൻ എൽഡിഎഫ്; ഫെബ്രുവരി 1 മുതൽ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകൾ നടത്താൻ എൽഡിഎഫ്. ഫെബ്രുവരി 1 മുതൽ 15 വരെ മൂന്ന് മേഖലകളിലായി ജാഥ നടത്തും. ഫെബ്രുവരി ഒന്നിന് വടക്കൻ മേഖലാ ജാഥയും നാലിന് തെക്കൻ മേഖലാ ജാഥയും 6ന് മധ്യമേഖലാ ജാഥയും നടക്കും

എംവി ഗോവിന്ദൻ, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരായിരിക്കും ജാഥാ ക്യാപ്റ്റൻമാർ. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മിഷൻ 110 യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു

നേരത്തെ മന്ത്രിമാരുടെ യോഗത്തിലും മിഷൻ 110 മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 110 സീറ്റെങ്കിലും നേടണമെന്നാണ് നിർദേശം. ഓരോ മണ്ഡലത്തിന് വേണ്ടി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. ജില്ലകളുടെ ചുമതലകളുള്ള മന്ത്രിമാർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
 

See also  19കാരൻ കുത്തേറ്റ് മരിച്ചത് ഫുട്‌ബോൾ മത്സരത്തിലെ തർക്കത്തിന്റെ തുടർച്ചയായി; പ്രതികളുടെ അറസ്റ്റ് ഇന്ന്

Related Articles

Back to top button