Kerala

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു

ഇന്ന് വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയത്തിന് നിഴലിലായിരുന്നു. പോറ്റിക്ക് അവസരമൊരുക്കി നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. 

തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ്. അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
 

See also  കൊല്ലത്ത് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു; ജോലി ലഭിച്ചത് കഴിഞ്ഞാഴ്ച

Related Articles

Back to top button