Kerala

നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതി; യൂത്ത് ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് പികെ ഫിറോസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ടേം അല്ല, ഫെർഫോമൻസ് ആകണം മാനദണ്ഡം. മെറിറ്റ് നോക്കിയും പാർട്ടി സീറ്റ് നൽകും. സീറ്റ് ചോദിച്ച് വാങ്ങേണ്ടി വരില്ലെന്നും പികെ ഫിറോസ് പറഞ്ഞു

യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ല, നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതിയെന്നും ഫിറോസ് പറഞ്ഞു

തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുകയാണ് സർക്കാർ. തൊഴിൽ തേടുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണത്. ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചെന്നും പികെ ഫിറോസ് പറഞ്ഞു.
 

See also  ജഡ്ജി സുഹൃത്തിനെ കൊണ്ട് വിധിയെഴുതിച്ചു, ദിലീപിന്റെ സുഹൃത്തുമായി കച്ചവടം ഉറപ്പിച്ചു: ഊമക്കത്തിൽ അന്വേഷണം വേണം

Related Articles

Back to top button