Kerala

സ്വർണവില ഇന്നും കുത്തനെ ഇടിഞ്ഞു; പവന്റെ വില 1.20ലക്ഷത്തിലും താഴെയെത്തി

സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അയ്യായിരത്തോളം രൂപയുടെ കുറവാണ് പവനുണ്ടായത്. ഇന്ന് പവന് 720 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 1,19,920 രൂപയിലെത്തി

ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയായി. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 1.20 ലക്ഷത്തിൽ താഴെ എത്തുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,380 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 285 രൂപയിൽ തുടരുകയാണ്

അതേസമയം സ്വർണവിലയിൽ വരും ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
 

See also  ടി.പി. വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; വാർത്തകൾ വാസ്തവവിരുദ്ധം: കെ.കെ. രമ

Related Articles

Back to top button