Kerala

തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം; ജനറൽ ആശുപത്രിയിലെത്തിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് രാജീവരെ കൊണ്ടുവരും. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 

ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. രാജീവരെ 14 ദിവസത്തേക്ക് ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് രാജീവരെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

സ്വർണപ്പാളികൾ ഇളക്കി മാറ്റുന്നത് ആചാരലംഘനമാണെന്ന് അറിയാമായിരുന്നിട്ടും തന്ത്രി അതിന് ഒത്താശ ചെയ്‌തെന്ന് പ്രത്യേക അന്വേഷണ സംഘം വിജിലിൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
 

See also  തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി

Related Articles

Back to top button