Kerala

പവന് വീണ്ടും ഒറ്റയടിക്ക് 1000ലധികം രൂപയുടെ വർധനവ്; സ്വർണവില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇതോടെ പവന്റെ വില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലെത്തി. പവന് ഇന്ന് 1240 രൂപയാണ് വർധിച്ചത്. ഒരു പവന്റെ വില 1,04,240 രൂപയായി. ഗ്രാമിന് 155 രൂപ വർധിച്ച് 13,030 രൂപയായി

ഈ മാസത്തിന്റെ തുടക്കത്തിൽ വില ഒരു ലക്ഷത്തിൽ നിന്ന് താഴേക്ക് പോയിരുന്നു. പിന്നീട് ജനുവരി 5നാണ് പവന്റെ വില വീണ്ടും ഒരു ലക്ഷം കടന്നത്. ഡിസംബർ 17ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്

വെള്ളി വിലയും കുതിച്ചുയർന്നിട്ടുണ്ട്. ഗ്രാമിന് 278 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 127 രൂപ വർധിച്ച് 10,661 രൂപയിലെത്തി. രാജ്യാന്തരതലത്തിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
 

See also  ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു

Related Articles

Back to top button