Kerala

പി എം ശ്രീ നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നു യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇക്കാര്യം മുസ്‌ലിം ലീഗ് നേതൃത്വവുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ സർക്കാരാണ് കേന്ദ്ര സർക്കാരുമായി പദ്ധതിക്ക് ഒപ്പുവച്ചത്. ഇപ്പഴത്തെ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് ഇക്കാര്യം പരിശോധിച്ചുവരികയാണ്.

മുസ്‌ലിം യൂത്ത് ലീഗ് നേരത്തേ തന്നെ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം വരുമ്പോൾ വിശദമായി പറയാം. പദ്ധതി നടപ്പാകില്ല എന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത് പ്രായോഗിക കാര്യങ്ങൾ ആകാം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തതക്കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ മുസ്‌ലിം ലീഗിന്‍റെ വിദ്യാർഥി സംഘടനയായ എംഎസ്എഫും പിഎം ശ്രീയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ ഫറഫുദ്ദീൻ പിലാക്കൽ പറഞ്ഞത്.

See also  ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; കേസെടുക്കാൻ നിയമോപദേശം തേടി പോലീസ്

Related Articles

Back to top button