Kerala

15ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ; സംസ്ഥാന ബജറ്റ് 29ന് അവതരിപ്പിക്കും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കും. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ അറിയിച്ചു. പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണം. അത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല

രാഹുൽ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ ആകില്ലല്ലോ. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും സ്പീക്കർ പറഞ്ഞു
 

See also  കുതിച്ചുയർന്ന് ആര്യാടൻ: ലീഡ് 9000ത്തിന് മുകളിൽ കയറി, ഇടതു കോട്ടകളിൽ വിള്ളൽ

Related Articles

Back to top button