Kerala

സുധാകരന്‍ വീട്ടിലെത്തിയത് രോഗാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ; കോൺഗ്രസിലേക്കെന്ന അഭ്യൂഹം തള്ളി സികെപി പത്മനാഭൻ

കോൺഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ സികെപി പത്മനാഭൻ. താൻ കോൺഗ്രസിലേക്ക് പോകുമെന്നത് വ്യാജ വാർത്തയാണെന്നും കള്ള വാർത്തയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു

കെ സുധാകരൻ തന്നെ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ കുറിച്ച് സംസാരിച്ചു. അന്വേഷിച്ചത് രോഗവിവരം മാത്രമാണ്. രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല. കൂട്ടത്തിലുണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിച്ചത്

വ്യാജ വാർത്തക്ക് പിന്നിൽ ആരാണെന്ന് സഖാക്കൾ കണ്ടെത്തണം. പാർട്ടിയുടേതായ അംഗീകാരം തനിക്കുണ്ട്. വിമർശനങ്ങളുമുണ്ട്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താൻ നിയമ നടപടിയിലേക്ക് പോകേണ്ടി വരുമെന്നും സികെപി പത്മനാഭൻ പറഞ്ഞു.
 

See also  ലൈംഗിക പീഡനക്കേസിൽ പ്രതിയായ പ്രൊഡക്ഷൻ കൺട്രോളർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Related Articles

Back to top button