Kerala

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിസമാജം. അഖില തന്ത്രി പ്രചാരക സഭയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. 

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പോലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുന്നു

ഇത് അന്വേഷണം വഴിതിരിച്ചു വിടാനാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കർണാടകയിലും തമിഴ്‌നാട്ടിലും അന്വേഷണം വ്യാപിപ്പിക്കണം. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധങ്ങളുണ്ട്. അതിനാൽ എസ്‌ഐടി അന്വേഷണം കാര്യക്ഷമമാകില്ലെന്നും തന്ത്രിസമാജം ഹർജിയിൽ പറയുന്നു. 

See also  ഒന്നര കോടിയുടെ വീടും സ്ഥലവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ, പിന്നിൽ വൻ സംഘം

Related Articles

Back to top button