Kerala

കാസർകോട് കുമ്പളയിൽ വൻ മോഷണം; അഭിഭാഷകയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും പണവും കവർന്നു

കാസർകോട് കുമ്പളയിൽ വൻ കവർച്ച. നായ്ക്കാപ്പിൽ അഭിഭാഷകയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും 25,000 രൂപ വിലവരുന്ന വെള്ളിയും 5000 രൂപയും കവർന്നു. കാസർകോട് ബാറിലെ അഭിഭാഷക ചൈത്രയുടെ വീട്ടിലാണ് കവർച്ച

വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും 5000 രൂപയും കവർന്നു. നെക്ലേസ്, വളകൾ, മോതിരങ്ങൾ, ബ്രേസ്ലേറ്റ്, മാല, കമ്മൽ കുട്ടികളുടെ മാല, വളകൾ എന്നിവയാണ് നഷ്ടമായത്

35 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. ചൈത്രയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. ഇവർ തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
 

See also  രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ കോൺക്രീറ്റ് തറയിൽ താഴ്ന്നുപോയി; പോലീസും ഫയർ ഫോഴ്‌സും ചേർന്ന് തള്ളി നീക്കി

Related Articles

Back to top button