Kerala

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ച; തദ്ദേശ തെരഞ്ഞെടുപ്പിലേത് ചരിത്ര വിജയം: രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് നേടിയതെന്ന് രാഹുൽ ഗാന്ധി. ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ല. അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്‌കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം

ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ച് ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം. ഇത് സാധ്യമാക്കാൻ ഇന്ത്യയുടെ ജനാധിപത്യത്തെ നിശബ്ദമാക്കണം. എന്നാൽ മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പ് മാറി

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനം. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പറയണം. യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. അവരുടെ ശബ്ദം കേൾക്കുമെന്നും രാഹുൽ ഗാന്ധി കൊച്ചിയിൽ പറഞ്ഞു.
 

See also  ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

Related Articles

Back to top button