Kerala

അടാട്ട് പഞ്ചായത്തിലെ മുഴുവനാളുകൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കും: അനിൽ അക്കര

അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിരക്കിൽ ചികിത്സ ലഭിക്കുമെന്ന് പഞ്ചയാത്ത് പ്രസിഡന്റ് അനിൽ അക്കര. അമല ആശുപത്രിയുമായി ചേർന്നാണ് പഞ്ചായത്തിലെ ആളുകൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതെന്നാണ് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര വിശദമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനിൽ അക്കര വിവരം അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

ഇനി അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിരക്കിൽ അമല ആശുപത്രിയിൽ 
ചികിത്സ ലഭിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷം അമല ഹോസ്പിറ്റൽ ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സിഎംഐ, തുടങ്ങിയ അമല ആശുപത്രിയിലെ അച്ചന്മാരുമായി നടത്തിയ ചർച്ചയിലാണ് ഈ സന്തോഷകരമായ വാഗ്ദാനം അമല 
അടാട്ട് പഞ്ചായത്തിന് 
നൽകിയത്.
അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 
35 ശതമാനമാനം കിഴിവ് ലഭിക്കും.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി റേഷൻ കാർഡിന്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശുപാർശ സഹിതമുള്ള  പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ അമല ആശുപത്രി ഓരോ വ്യക്തിക്കും അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും.
ഓരോ വർഷവും ഈ കാർഡ് പുതുക്കണം. ഫെബ്രുവരി ഒന്ന് മുതൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ മുഖേനെ ഫോം വിതരണം ചെയ്യുന്നതാണ്. 
മാർച്ച് ആദ്യവാരം 
മുതൽ ഈ സംരംഭം നിലവിൽ വരും.

See also  പോറ്റിക്ക് ഡൽഹി ബന്ധമുണ്ട്; ഇടപാടുകൾക്ക് നേതൃത്വം ബിജെപി-സിപിഎം ബന്ധത്തിൽ പാലമായ എംപി: അടൂർ പ്രകാശ്

Related Articles

Back to top button