Kerala
തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ഷിംജിതക്കെതിരെ പരാതിയുമായി യുവതി

അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫക്കെതിരെ മറ്റൊരു പരാതി കൂടി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന യുവതിയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി
ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നൽകിയതായി ദീപകിന്റെ ബന്ധു സനീഷ് പറഞ്ഞു. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി 17നാണ് പരാതി നൽകിയത്
അതേസമയം ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസിൽ നിന്നും ഇറങ്ങിപ്പോയതായുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.



