Kerala
കൊല്ലത്ത് വൻ മോഷണം; വീട് കുത്തിത്തുറന്ന് 25 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

കൊല്ലം ചുണ്ടയിൽ വൻ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. ചുണ്ട അയനിവിളയിലുള്ള സലീനയുടെ വീട്ടിലാണ് മോഷണം നടന്നത്. ജോലിക്ക് പോയിരുന്ന സലീന തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. വീടിന്റെ പിൻവശത്തെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷ്ടാക്കൾ അപഹരിച്ചു. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



