Movies
വിജയ്ക്ക് വൻ തിരിച്ചടി; ജനനായകന്റെ റിലീസിന് ഹൈക്കോടതി അനുമതി നൽകിയില്ല

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്‌സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് വിധി. ജനുവരി 9 പൊങ്കൽ ദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്
പൂർണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള വിജയ് യുടെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം.



