12 വർഷത്തിന് ശേഷം സന്തോഷ വാർത്ത; മൈക്കൽ ഷൂമാക്കർ ഇനി കിടപ്പ് രോഗിയല്ല

12 വർഷത്തിന് ശേഷം ആരാധകർക്ക് സന്തോഷ വാർത്ത. പരുക്കേറ്റ് ഗുരുതാരവസ്ഥയിൽ കിടപ്പിലായിരുന്ന ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി. വീൽച്ചെയറിൽ ഇരിക്കാവുന്ന സ്ഥിതിയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്
ഡെയ്‌ലി മെയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഷൂമാക്കർ നിലവിൽ വീൽച്ചെയറിൽ ഇരിക്കാവുന്ന അവസ്ഥയിലാണെന്നും സ്‌പെയിനിലെ മയ്യോർകിലുള്ള എസ്‌റ്റേറ്റിലും ജനീവ തടാകതീരത്തുള്ള വസതിയിലും അദ്ദേഹം എത്താറുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
57കാരനായ ജർമൻ താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമറിയാവുന്ന രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. ഭാര്യ കോറിനയും ഒരു സംഘം മെഡിക്കൽ ഉദ്യോഗസ്ഥരും ചേർന്നാണ് താരത്തെ പരിചരിക്കുന്നത്.
കായിക രംഗത്തെ ആദ്യ ശതകോടീശ്വരനാണ് ഷൂമാക്കർ. 2013 ഡിസംബർ 29ന് ഫ്രഞ്ച് ആൽപ്‌സ് പർവതനിരകളിൽ സ്‌കീയിംഗ് നടത്തുന്നതിനിടെയാണ് താരം അപകടത്തിൽപ്പെട്ടത്.



