Kerala

തിരുവനന്തപുരം ശ്രീകാര്യത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 50ഓളം പേർ ചികിത്സയിൽ

തിരുവനന്തപുരം ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള എ 1 ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച ഇവർക്ക് ഇന്നലെ മുതലാണ് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. സംഭവത്തിന് പിന്നാലെ കോർപറേഷൻ ഹോട്ടൽ അടപ്പിച്ചു.

 പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഛർദി, തലവേദന തുടങ്ങിയ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് പലരും ആശുപത്രിയിൽ ചികിത്സ തേടിയത്.
 

See also  ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Related Articles

Back to top button