സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണ്; ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്ന് വെള്ളാപ്പള്ളി

എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കം പാളിയതിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല. നായർ സമുദായം സഹോദര സമുദായമാണ്. സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു
കേവലം നായർ-ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാകേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. എസ്എൻഡിപിക്ക് മുസ്ലിം വിരോധമില്ല. മുസ്ലിം വിരോധിയാക്കി കത്തിച്ച് കളയാനാണ് ശ്രമം നടക്കുന്നത്. വിരോധമുള്ളത് മുസ്ലിം ലീഗിനോട് മാത്രമാണെന്നും മുസ്ലിം വിഭാഗത്തിലെ സമുദായ സംഘടനകളോടൊക്കെ ബഹുമാനം മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു
വിവാദങ്ങളുണ്ടായപ്പോൾ തന്നെ കരുത്തനാക്കിയ ആളാണ് സുകുമാരൻ നായർ. തന്റെ മകനെ സ്വന്തം മകനെ പോലെ കാണുന്നുവെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. അദ്ദേഹം ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത സുകുമാരൻ നായർക്കുണ്ട്. അതാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
ഈ തീരുമാനത്തിന്റെ പേരിൽ എൻഎസ്എസിന് തള്ളിപ്പറയില്ല. സുകുമാരൻ നായർ നമുക്ക് തണലും കരുത്തുമായി ഉണ്ടാകും. മുസ്ലിം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണ്. എസ്എൻഡിപി തുറന്ന പുസ്തകമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു



