National
മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ടുമറിഞ്ഞു; നാല് പേർ മരിച്ചു, 20 പേർക്ക് പരുക്ക്

മധ്യപ്രദേശിലെ ദാമോയിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ടുമറിഞ്ഞ് നാല് പേർ മരിച്ചു. ഇരുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം
അടുത്ത ജില്ലയിലെ ആരാധനാലയത്തിലേക്ക് ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാൽ റോഡിൽ നിന്ന് വഴുതിയാണ് ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടമായത്.
പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
The post മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ടുമറിഞ്ഞു; നാല് പേർ മരിച്ചു, 20 പേർക്ക് പരുക്ക് appeared first on Metro Journal Online.