ജാമ്യം തേടി ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവർധൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അപ്പീലിൽ പറയുന്നു
ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർധൻ സ്വർണം വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം. ഗോവർധന്റെ കയ്യിൽ നിന്നും 470 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു
ശബരിമലയിലെ 474 ഗ്രാം സ്വർണം കയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്‌പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷവും നൽകാനും പോറ്റി പറഞ്ഞെന്നാണ് ഗോവർധന്റെ മൊഴി. പണം നൽകിയതിന്റെ തെളിവും ഗോവർധൻ എസ്‌ഐടിക്ക് നൽകിയിരുന്നു.



