Kerala

ഒരുമിച്ച് മരിക്കാമെന്ന് വാഗ്ദാനം, മുറുകാത്ത കുരുക്കിട്ട് ഭർത്താവ് രക്ഷപ്പെട്ടു, ഭാര്യ മരിച്ചു; ഒടുവിൽ അറസ്റ്റ്

പാലക്കാട് മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എംഎസ് ശിവാനന്ദനെ(41) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 25നാണ് കെബി നഗർ കളരിക്കൽ ശ്രീശിവത്തിൽ ദീപികയെ(30) തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

ദീപികയെ ശിവാനന്ദനും നാട്ടുകാരും ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സലിരിക്കെ സെപ്റ്റംബർ 27ന് രാത്രിയോടെ മരിച്ചു. എന്നാൽ ശിവാനന്ദന്റെ മൊഴിയിൽ സംശയം തോന്നിയതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. 

സാരിയിൽ കെട്ടിത്തൂങ്ങിയ ദീപികയെ കെട്ടഴിച്ചിറക്കി നിലത്തുകിടത്തിയ ശേഷമാണ് ശിവാനന്ദൻ നാട്ടുകാരെ വിവരം അറിയിച്ചത്. ആദ്യം ദീപികക്ക് അപസ്മാരം വന്നതാണെന്ന് നാട്ടുകാരോട് പറഞ്ഞെങ്കിലും കഴുത്തിൽ സാരി കുടുക്ക് കണ്ടതോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്ന് സമ്മതിച്ചു. പോലീസ് അന്വേഷണത്തിലാണ് യഥാർഥ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികൾ ഇവർക്ക് ഇല്ലായിരുന്നു. ഒന്നിച്ച് മരിക്കാമെന്ന് ശിവാനന്ദൻ ദീപികയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായി സാരി കൊണ്ട് രണ്ട് കുടുക്കുണ്ടാക്കി. ദീപികയുടേത് മുറുകുന്ന കുരുക്കും ശിവാനന്ദൻ കഴുത്തിലിട്ടത് മുറുകാത്ത കുരുക്കുമായിരുന്നു. വൈദ്യപരിശോധനയിൽ ശിവാനന്ദന്റെ കഴുത്തിൽ ഒരുപാട് പോലും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
 

See also  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button