Kerala

നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും അല്ലെങ്കിൽ എതിർക്കുമെന്ന് സതീശൻ

ആർആർടിഎസ് പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽ നിന്ന് മാറ്റാൻ പോകുന്നു എന്ന് ബഹളം വെച്ചതാണ് സിപിഎം. ഇപ്പോൾ എല്ലാവരും ചേർന്ന് പരിഹസിക്കുകയാണെന്ന് സതീശൻ പറഞ്ഞു

നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും. പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെങ്കിൽ എതിർക്കും. സാധാരണക്കാരെ ബാധിക്കുമെങ്കിൽ പദ്ധതി അനുവദിക്കില്ല. ഇ ശ്രീധരന്റെ അതിവേഗ പാത നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലോ, ഞാൻ അംഗീകരിച്ചാൽ മാത്രമേ പ്രശ്‌നമുള്ളോയെന്നും സതീശൻ ചോദിച്ചു

വി ശിവൻകുട്ടിയുമായി സംവാദമില്ല. നേമത്ത് മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിക്കുന്നില്ല. ഇതൊന്നും ശിവൻകുട്ടിയുടെ ബുദ്ധിയല്ല. എകെജി സെന്ററിലെ ചിലരുടെ വളഞ്ഞ ബുദ്ധിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.സി ജെ റോയിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട്. മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം. റോയിയെ പോലൊരാൾ ആദായ നികുതി റെയ്ഡുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ; യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു

Related Articles

Back to top button