Kerala

തങ്ങളാരും ഓടു പൊളിച്ച് വന്നതല്ല, പ്രതിഷേധം മന്ത്രിമാർക്ക് നേരെ വേണ്ട: പ്രതിപക്ഷത്തിനെതിരെ മന്ത്രി ശിവൻകുട്ടി

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷം നിയമസഭയിൽ മന്ത്രിമാർക്ക് നേരെ അസഭ്യം പറയുകയാണെന്ന് മന്ത്രി ആരോപിച്ചു. പ്രതിഷേധം മന്ത്രിമാർക്ക് നേരെ വേണ്ട. തങ്ങളാരും ഓട് പൊളിച്ച് വന്നതല്ലെന്നും മന്ത്രി പറഞ്ഞു. 

സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് മനസിലാക്കാം. പക്ഷേ നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് പറയാൻ അവർ പറയുന്നത് എന്തിനെന്ന് മന്ത്രി ചോദിച്ചു. റോജി എം ജോൺ എംഎൽഎയുടെ പേര് ഉൾപ്പെടെ പറഞ്ഞാണ് നിയമസഭയിൽ മന്ത്രി ആഞ്ഞടിച്ചത്. 

തങ്ങളെ വിരട്ടാൻ നോക്കേണ്ട. മന്ത്രിമാരെ നോക്കി അസഭ്യം പറയാനും വിരട്ടാനും വരേണ്ട. തങ്ങളാരും ഓട് പൊളിച്ച് നിയമസഭയിൽ വന്നവരല്ലെന്നും ജനങ്ങൾ തെരഞ്ഞെടുത്താണ് തങ്ങളെ ഇങ്ങോട്ട് അയച്ചതെന്നും ശിവൻകുട്ടി പറഞ്ഞു
 

See also  206 ഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി പന്നിയങ്കര പോലീസിന്റെ പിടിയിൽ

Related Articles

Back to top button