Kerala

ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകും; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവർ സ്ഥാനാർഥിയാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു. അൻവർ ബേപ്പൂരിൽ നിന്ന് ജയിച്ച് എംഎൽഎയാകുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകായണെന്നും സണ്ണി ജോസഫ് പറഞ്ഞു

അൻവർ നേരത്തെ ബേപ്പൂരിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എംസി മായിൻ ഹാജി അടക്കം മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവർ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ

ഭരണവിരുദ്ധവികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാൻ അൻവറിന് സാധിക്കുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ബേപ്പൂർ.
 

See also  തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

Related Articles

Back to top button