Kerala

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഐസിസി

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഐസിസി. തീരുമാനത്തിൽ പ്രത്യാഘാതം പാക് ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കുന്നത്

ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ-പാക് ഗ്രൂപ്പ് ഘട്ട മത്സരം. പാക് സർക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തത്. ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു

തീരുമാനം സംബന്ധിച്ച്  പാക് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യേഗിക പ്രതികരണത്തിനായി കാത്തിരിക്കുകായണ്. നയപരമായ കാര്യങ്ങളിൽ സർക്കാരുകളുടെ പങ്കിനെ ബഹുമാനിക്കുന്നു. എന്നാൽ ഈ തീരുമാനം ആരാധകർ അടക്കമുള്ളവരുടെ ക്ഷേമത്തിന് ഹാനികരമാണെന്നും ഐസിസി പറഞ്ഞു
 

See also  ഭൂരിഭാഗം അംഗങ്ങളും എത്തിയില്ല; പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Related Articles

Back to top button