Kerala

വിഡി സതീശന്റെ ശരീരഭാഷ പോലും കനഗോലു രൂപപ്പെടുത്തുന്നത്: എംവി ഗോവിന്ദൻ

നിയമസഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭയെ അപ്രസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്. സതീശന്റെ ശരീരഭാഷ പോലും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്നതാണെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു

കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെ കുറിച്ച് ഒരക്ഷരം പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭയിൽ അനാവശ്യ ബഹളം വെക്കുന്നത്. യുഡിഎഫിന്റെ ബിജെപി അനുകൂല നിലപാടിന്റെ ഭാഗമാണിത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ അവരെ തന്നെ തിരിഞ്ഞുകൊത്തുമെന്ന ഭയമാണ് കോൺഗ്രസിന്

2014ന് മുമ്പുള്ള വികസന മുരടിപ്പിന്റെ കേരളത്തിലേക്ക് നാടിനെ തിരികെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.  ബെല്ലാരിയിലെ സ്വർണക്കച്ചവടക്കാരനൊപ്പം കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് സോണിയ ഗാന്ധിയെ സന്ദർശിച്ചതിന് ആരാണ് സൗകര്യമൊരുക്കിയതെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
 

See also  എങ്ങോട്ടേക്കാണ് ഈ കുതിപ്പ്; സ്വർണവില പവന് 82,000 കടന്ന് മുന്നോട്ട്

Related Articles

Back to top button