Kerala

എലിക്ക് വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസിൽ വീണു; അറിയാതെ വെള്ളം കുടിച്ച വീട്ടമ്മ മരിച്ചു

എലിക്ക് വിഷം വെക്കുന്നതിനിടെ കുപ്പിയിൽ നിന്നും വിഷം ഗ്ലാസിൽ തെറിച്ചത് അറിയാതെ വെള്ളം കുടിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം. കാസർകോട് കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി പി ശോഭനയാണ്(53) മരിച്ചത്. എലിവിഷം അബദ്ധത്തിൽ വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീഴുകയായിരുന്നു

ഇത് ശ്രദ്ധിക്കാതെ ശോഭന വെള്ളം കുടിക്കുകയും ചെയ്തു. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതോടെ ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശോഭനയുടെ വീട്ടിൽ എലിശല്യം രൂക്ഷമായിരുന്നു. ഇത് ഒഴിവാക്കുന്നതിനായാണ് എലിവിഷം വെച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
 

See also  പള്ളിപ്പുറത്ത് ബിജെപി ഭരണം വീണു; യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് എൽഡിഎഫ്

Related Articles

Back to top button